മലപ്പുറം കാളികാവ് : കല്ലാമൂല മലയോര ഹൈവേയില്‍ കാര്‍ തലകീഴായി മറിഞ്ഞു നാലു പേര്‍ക്ക് പരിക്ക്. നിലമ്ബൂരില്‍ നിന്നു കരുവാരകുണ്ടിലേക്കു പോവുകയായിരുന്ന കാറാണ് റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള സംരക്ഷണഭിത്തിയോട് ചേര്‍ന്നു തലകീഴായി മറിഞ്ഞത്.
കരുവാരകുണ്ട് കേരള എസ്റ്റേറ്റിലെ ചീനിക്കല്‍ അബ്ദുള്‍ മജീദ്(52), മാതാവ് മറിയുമ്മ(85), ഭാര്യ ഖദീജ(42), മകന് മഷ്ഹൂര്‍(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മറിയുമ്മക്ക് കാലിനും കൈക്കും പൊട്ടലേറ്റു.
നിലമ്ബൂരിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്ബോഴാണ് അപകടം സംഭവിച്ചത്. ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന കലുങ്കിന്റെയും സംരക്ഷണഭിത്തിയുടെയും ഇടയിലേക്ക് കാര്‍ മറിയുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ശബ്ദം കേട്ടു ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുള്ളവരെ പുറത്തെടുത്തു വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.