കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു



കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. ചിങ്ങപുരം സ്വദേശി താഴെ തടത്തിൽ രാഘവൻ (60) ആണ് മരിച്ചത്.


കൊയിലാണ്ടി റെയിൽവേ സ്റ്റേഷനും ബപ്പൻ കാടിനുമിടയ്ക്ക് ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കണ്ടത്.

വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു

മക്കൾ: അനിരുദ്ധ്, അനഘ.

സഹോദരങ്ങൾ: ദേവി, അനിത.

മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം സംസ്ക്കരിക്കും.

Post a Comment

Previous Post Next Post