ജമ്മു കശ്മീരില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് മരണം



ന്യൂഡല്‍ഹി:  ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണ്. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 


മൂന്നു പേര്‍ക്ക്‌ പരുക്കേറ്റു. പാലക്കാട്‌ ചിറ്റൂര്‍ നെടുങ്ങോട്‌ സ്വദേശികളായ അനില്‍ (34), സുധീഷ്‌ (33), രാഹുല്‍(28), വിഘ്‌നേഷ്‌ (23), ഡ്രൈവര്‍ ശ്രീനഗര്‍ സ്വദേശി ഐജാസ്‌ അഹമ്മദ്‌ എന്നിവരാണ്‌ മരിച്ചത്‌.
സോന മാര്‍ഗിലേക്ക്‌ പോവുകയായിരുന്ന വാഹനം റോഡില്‍നിന്നു തെന്നിമാറി താഴ്‌ചയിലേക്ക്‌ പതിക്കുകയായിരുന്നുവെന്ന്‌ അധികൃതര്‍ പറഞ്ഞു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്‌.

ഈ മാസം മൂപ്പതിന്‌ ചിറ്റൂരില്‍നിന്നു കശ്‌മീരിലേക്കു ട്രെയിന്‍ മാര്‍ഗം വിനോദയാത്രയ്‌ക്കു പോയ 13 അംഗ സംഘത്തിലെ അംഗങ്ങളാണ്‌ മരിച്ച യുവാക്കള്‍. സംഘത്തിലെ മനോജ്‌, രജീഷ്‌, അരുണ്‍ എന്നിവരാണ്‌ പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നത്‌..

അമ്മ ദൈവാന. ഭാര്യ: സൗമ്യ. രണ്ടു മക്കളാണ്‌. കൂലിപ്പണിക്കാരനാണ്‌ അനില്‍. 

സുധീഷിന്റെ അച്‌ഛന്‍ സുന്ദരന്‍. അമ്മ: പ്രേമ. ഭാര്യ: മാലിനി. തമിഴ്‌നാട്ടില്‍ സര്‍വയറാണ്‌ അദ്ദേഹം. 

രാഹുലിന്റെ അച്‌ഛന്‍ കൃഷ്‌ണന്‍. അമ്മ ചന്ദ്രിക. ഭാര്യ: നീതു. ഐ.സി.ഐ.സി. ബാങ്കിലാണു ജോലി. വിഘ്‌നേഷിന്റെ അച്‌ഛന്‍ ശിവന്‍. അമ്മ. പാര്‍വതി. 

അപകടം നടന്നയുടന്‍ തന്നെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. പരുക്കേറ്റവരെ ഷേര്‍ ഇ കശ്‌മീര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post