ദുബൈയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു



 ദുബൈ | കറാമയില്‍ കഴിഞ്ഞ മാസം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. അപകടത്തില്‍ പരിക്കേറ്റ തലശ്ശേരി പുന്നോല്‍ റൂഫിയ മൻസില്‍ ശാനിലാണ് മരിച്ചത്.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഒക്ടോബര്‍ 17നാണ് കറാമ ബിന്‍ ഹൈദര്‍ ബില്‍ഡിംഗില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായത്.


പുട്ടുവക്കാട് നൗഷാദിന്റെയും കുഴിച്ചാല്‍ പൊന്നമ്ബത്ത് റൂഫിയയുടെയും മകനായ ശാനില്‍, റാശിദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് (വെള്ളി) ദുബൈയില്‍ നടക്കും.


പുന്നോല്‍ സ്വദേശി നഹീല്‍ നിസാര്‍, നിധിന്‍ ദാസ്, മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല എന്നിവര്‍ അപകടത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.

അവിവാഹിതനായ ശാനിലിന്റെ സഹോദരൻ വിശുദ്ധ റമസാനില്‍ നാട്ടിലുണ്ടായ വാഹനാപകടത്തില്‍ നേരത്തെ മരിച്ചിരുന്നു.

Post a Comment

Previous Post Next Post