മൈക്രോ ഫിനാൻസ് വായ്പയില്‍ കുടുങ്ങിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍



തൃശ്ശൂർ  കൊടുങ്ങല്ലൂര്‍: മൈക്രോ ഫിനാൻസ് വായ്പയില്‍ കുടുങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിട നിര്‍മാണ തൊഴിലാളി അഴീക്കോട് സ്വദേശി പറപ്പുളിവീട്ടില്‍ നിഷിൻ (37) ആണ് മരിച്ചത്.

വൈകീട്ട് നാലരയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് നിഷിന്റെ മൃതദേഹം കണ്ടെത്തിയത്. 4 ലക്ഷം രൂപ മൈക്രോഫിനാൻസില്‍ നിന്ന് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വായ്പാ ദാതാക്കളില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. വായ്പ തിരിച്ചടവിന് സാവകാശം തേടി നിഷിൻ പൊലീസിനെയും സമീപിച്ചിരുന്നു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post