ടോറസ് ലോറി ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു

 


തൃശ്ശൂർ  കൊരട്ടി: ദേശീയപാത കൊരട്ടി ജെടിഎസ് ജംഗ്ഷനു സമീപം ടോറസ് ലോറിയിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു. അങ്കമാലി മേയ്ക്കാട് സ്വദേശി കാവാട്ട് പറവട്ടില്‍ എബി വര്‍ഗീസ്(55) ആണ് മരിച്ചത്.

റേഷന്‍ വ്യാപാരിയാണ്. 


ഇന്നലെ ഉച്ചയ്ക്ക് 12.20 നാണു സംഭവം. ലോറി ബൈക്കില്‍ ഉരസിയതിനെ തുടര്‍ന്ന് റോഡിലേക്കു വീണ എബിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. രക്തം വാര്‍ന്ന നിലയിലായിരുന്നു. ചാലക്കുടി ദിശയിലേക്കുള്ള ട്രാക്കില്‍ വച്ചായിരുന്നു അപകടമുണ്ടായത്. സംസ്‌കാരം ഇന്ന് 3.30ന് മേയ്ക്കാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: സുജ. മക്കള്‍: അലീന, ആല്‍വിന്‍.(ഇരുവരും വിദ്യാര്‍ഥികള്‍).

Post a Comment

Previous Post Next Post