പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് പങ്കുണ്ടെന്ന് മാതാപിതാക്കള്‍



ബംഗളൂരു: ശിവമോഗ ജില്ലയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.ദാവന്‍ഗരെ ചന്നപുര സ്വദേശിനിയായ മേഘശ്രീ (18) ആണ് മരിച്ചത്.

ശിവമോഗ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്‌കൂളില്‍ പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് മേഘശ്രീ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരീക്ഷയ്ക്കിടെ ടെയ്ലെറ്റില്‍ പോകാന്‍ അനുവാദം ചോദിച്ചതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു മേഘശ്രീ താമസിച്ചിരുന്നത്. സംഭവം അറിഞ്ഞ് സ്‌കൂളിലെത്തിയ മേഘശ്രീയുടെ മാതാപിതാക്കളെ അധികൃതര്‍ തടഞ്ഞുവച്ചതായും ആരോപണം ഉയരുന്നുണ്ട്.സ്‌കൂള്‍ മാനേജ്‌മെന്റ്, ഹോസ്റ്റല്‍ വാര്‍ഡന്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന് മേഘശ്രീയുടെ പിതാവ് ഓം കാരയ്യ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ വ്യക്തത വരുത്തുമെന്നും ശിവമോഗ പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post