തീര്‍ഥാടകരുടെ ബസിടിച്ച്‌ ബൈക്ക്‌യാത്രികനു പരിക്ക്



കോട്ടയം   പൊൻകുന്നം: ചിറക്കടവ് മണ്ണംപ്ലാവിനു സമീപം പള്ളിപ്പടിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരനു പരിക്കേറ്റു..

ചുങ്കപ്പാറ സ്വദേശി അല്‍ അമീൻ (25) ആണ് പരിക്കേറ്റ ബൈക്ക് യാത്രികൻ. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. 


ശബരിമലയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് ഇടിച്ചത്. പൊൻകുന്നം - കെവിഎംഎസ് കവല-എരുമേലി റൂട്ടില്‍ പള്ളിപ്പടിയിലെ പാലത്തില്‍നിന്ന് കാഞ്ഞിരപ്പള്ളി - മണിമല റോഡിലേക്ക് ബസ് ഇറങ്ങിവരുമ്ബോഴാണ് അപകടം. 


ഇവിടെ വാഹനങ്ങള്‍ പാലത്തിലേക്ക് അമിതവേഗത്തില്‍ തിരിഞ്ഞ് കയറുന്നതും പാലത്തില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്നതും

അപകടങ്ങള്‍ക്കിടയാക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പാലത്തിന്‍റെ ഇരുകരകളിലും വേഗനിയന്ത്രണത്തിനായി ഹമ്ബുകള്‍ സ്ഥാപിക്കണമെന്നും എരുമേലിയിലേക്ക് വാഹനങ്ങള്‍ തിരിയുന്ന പ്രധാന കവലയായതിനാല്‍ ഗതാഗത നിയന്ത്രണത്തിന് പോലീസിനെ നിയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post