ശക്തമായ ഇടിമിന്നലിനേയും മഴയേയും തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങണ്ടേ വിമാനം കോയമ്ബത്തൂര്‍ക്ക് തിരിച്ചു വിട്ടു.



നെടുമ്ബാശേരി: ശക്തമായ ഇടിമിന്നലിനേയും മഴയേയും തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങണ്ടേ വിമാനം കോയമ്ബത്തൂര്‍ക്ക് തിരിച്ചു വിട്ടു.

തിരുവനന്തപുരത്തു നിന്ന് ഇന്ന് വൈകിട്ട് ഏഴിന് കൊച്ചിയിലെത്തിയ ശേഷം കണ്ണൂരിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വഴിതിരിച്ചു വിട്ടത്.


ഇതേത്തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട യാത്രക്കാരും കണ്ണൂരില്‍ ഇറങ്ങേണ്ട യാത്രക്കാരും പ്രതിസന്ധിയിലായി. കാലാവസ്ഥ സാധാരണ നിലയായാല്‍ വിമാനം കൊച്ചിയിലും പിന്നാലെ കണ്ണൂരിലേക്കും പോകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post