വാഴയൂർ പുഞ്ചപ്പാടം ഭാഗത്ത് ചാലിയാറിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

 


മലപ്പുറം  വാഴക്കാട്:

ഇന്ന് വൈകിട്ട് മൂന്നേര യോട് കൂടിയാണ് ചാലിയാറിന്റെ തീരത്ത് അടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ ഉടൻ വാഴക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.തുടർന്ന് വാഴക്കാട് പോലീസിന്റെ നിർദ്ധേശ പ്രകാരം നാട്ടുകാരും ടിഡിആർഎഫ്, ട്രോമാകെയർ വളണ്ടിയർമാരും സ്ഥലത്തെത്തി മൃതദേഹം കരക്ക് എത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സമീപത് വസ്ത്രം അഴിച്ച് വെച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

വാഴയൂർ പഞ്ചായത്ത് പ്രസിഡണ്ട് വാസുദേവൻ മാസ്റ്റർ വാഴക്കാട് പോലീസ് എസ് ഐ അലവിക്കുട്ടി പറപ്പൂർ തുടങ്ങിയവർ സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി.



Post a Comment

Previous Post Next Post