സെപ്റ്റിക് ടാങ്ക് കുഴിയില്‍ വീണ് തൊഴിലാളി മരിച്ചു



കാസര്‍ഗോഡ്: നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന സെപ്റ്റിക് ടാങ്ക് കുഴിയില്‍ വീണ് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മരിച്ചു.

കഴിഞ്ഞദിവസം വൈകുന്നേരം ഉളിയത്തടുക്കയിലാണ് അപകടം. സേലം കള്ളക്കുറിശി മൈനാമൂട് സ്വദേശിയും കാസര്‍ഗോഡ് ഫോര്‍ട്ട് റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അയ്യനാര്‍ (55) ആണ് മരിച്ചത്. 


സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ സെപ്റ്റിക് ടാങ്കിനായി കുഴിയെടുത്തിരുന്നു. ഇവിടെ ജോലിക്കെത്തിയ അയ്യനാര്‍ അബദ്ധത്തില്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. അയ്യനാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: ലക്ഷ്മി. മക്കള്‍: അരുള്‍ദാസ്, അരുള്‍മണി, അരുള്‍ പ്രകാശ്. സഹോദരങ്ങള്‍: പാണ്ഡ്യന്‍, പാര്‍വതി, ഇന്ദിരാഗാഡി, തമിളരസി.

Post a Comment

Previous Post Next Post