ലോറിയും കാറും കൂട്ടിയിടിച്ചു നിയന്ത്രണംവിട്ട ലോറി മറിഞ്ഞു

 


കോട്ടയം  പാമ്ബാടി: കോത്തല മണ്ണാത്തിപ്പാറ ഇറക്കത്തില്‍ നാഷണല്‍ പെര്‍മിറ്റ്‌ ലോറിയും കാറും കൂട്ടിയിടിച്ചു നിയന്ത്രണം വിട്ട ലോറി കുഴിയിലേക്കു മറിഞ്ഞു.

ഞായറാഴ്‌ച രാത്രിയിലായിരുന്നു അപകടം. വടവാതൂര്‍ എം.ആര്‍.എഫില്‍ നിന്നും റബര്‍ കയറ്റി കുമളി ഭാഗത്തേയ്‌ക്കു പോയ നാഷണല്‍ പെര്‍മിറ്റ്‌ ലോറിയും കോട്ടയം ഭാഗത്തേയ്‌ക്ക്‌ സഞ്ചരിച്ച കാറുമാണു കൂട്ടിയിടിച്ചത്‌. അപകടത്തില്‍ നിയന്ത്രണം വിട്ട ലോറി റോഡിനു സമീപം ഉള്ള കുഴിയിലേക്കു മറിഞ്ഞു. ലോറി ഡ്രൈവര്‍ തമിഴ്‌നാട്‌ സ്വദേശി കാര്‍ത്തികേയന്‌ നിസാര പരുക്കുണ്ട്‌. ലോറി ്രെഡെവറെ പാമ്ബാടി താലുക്ക്‌ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. പാമ്ബാടി അഗ്നിശമന സേനയു പോലീസും സ്‌ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി.

Post a Comment

Previous Post Next Post