തൃശ്ശൂർ പുന്നയൂർക്കുളം: ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്ന് ബദർ പള്ളിക്ക് സമീപം സ്കൂട്ടറിൽ ട്രാവലർ ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികനായ മധ്യവയസ്കന് പരിക്കേറ്റു. അകലാട് മൂന്നൈനി സ്വദേശി ഇട്ടിത്തറയിൽ മുഹമ്മദിനാ(65)ണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് മൂന്നൈനി വി-കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിലും തുടർന്ന് വിദഗ്‌ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു