നിയന്ത്രണം വിട്ട കാര്‍ വഴിയോര കച്ചവട വാഹനത്തിലേക്ക് ഇടിച്ചു കയറി, രണ്ടുപേര്‍ക്ക് പരിക്ക്

 


ഹരിപ്പാട്: വഴിയോര കച്ചവട വാഹനത്തിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടുപേര്‍ക്ക് പരിക്ക്. കച്ചവടക്കാരനായ മുട്ടം മുല്ലശേരില്‍ ഷഹനാസ്( 34), സാധനം വാങ്ങാനെത്തിയ മുട്ടം ബിസ്മില്ല മൻസില്‍ താജുദ്ദീൻ(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ തട്ടാരമ്ബലം - നങ്ങ്യാര്‍കുളങ്ങര റോഡില്‍ മുട്ടം മൈത്രി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.


ബൈക്കില്‍ ഷഹനാസിന്റെ പെട്ടിവണ്ടിയില്‍ നിന്ന് സാധനം വാങ്ങാൻ എത്തിയ താജുദ്ദീന് പഴങ്ങള്‍ എടുത്ത് കൊടുക്കുന്നതിനിടയില്‍ തട്ടാരമ്ബലം ഭാഗത്തുനിന്നും വന്ന കാര്‍ റോഡ് അരികില്‍ കിടന്ന ഷഹനാസിനേയും പെട്ടി ഓട്ടോറിക്ഷയിലും താജുദ്ദീന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ താജുദ്ദീൻ സമീപത്തെ തട്ടിലേക്ക് തെറിച്ചു വീണു. തുടര്‍ന്ന് നിയന്ത്രണം തെറ്റിയ കാര്‍ സമീപത്തെ മരത്തില്‍ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ ഇരുവരെയും 

Post a Comment

Previous Post Next Post