പൊൻകുന്നത്ത് വാഹനാപകടം: കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മരിച്ചു



കോട്ടയം പൊൻകുന്നം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂരാലി മഞ്ചക്കുഴി കവലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും ബൈക്കും കൂട്ടിയിച്ച്‌ പാലാ കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ മരിച്ചു.

കൂരാലി മാളികയ്ക്കല്‍ അനില്‍ (51 പൊന്നുണ്ണിയാണ്) മരിച്ചത്.


പുലര്‍ച്ചെ 3.45 ഓടെ പാലാ ഡിപ്പോയിലേക്ക് ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ എതിരേ വന്ന മിനി ബസ് നിയന്ത്രണംവിട്ട് ബൈക്കിലിടിക്കുകയായിരുന്നു. ഉടൻ തന്നെ അനിലിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


ഇതിനിടെ ബൈക്കിലിടിച്ച മിനിബസ് നിര്‍ത്താതെ പോകാൻ ശ്രമിച്ചെങ്കിലും പൊൻകുന്നത്തു നിന്നു പത്രങ്ങളുമായി വന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷിഹാബുദ്ദിൻ അവസരത്തിനൊത്ത് പ്രവര്‍ത്തിച്ച്‌ വാഹനം തടഞ്ഞുനിര്‍ത്തി പോലീസില്‍ വിവരം  അറിയിക്കുകയായിരുന്നു

Post a Comment

Previous Post Next Post