വാഹനാപകടത്തില്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകൻ മരിച്ചു



 തൃശ്ശൂർ കൊടുങ്ങല്ലൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐയുഎം-എല്‍ പ്രവര്‍ത്തകൻ മരിച്ചു. മാടവന ഈസ്റ്റ്‌ കറുകപടത്ത് കുഞ്ഞി തൈച്ചാലില്‍ ചാലില്‍ മുഹമ്മദ്‌ സഗീര്‍ (69) ആണ് മരിച്ചത്.

രണ്ട് ദിവസം മുൻപ് ചന്തപുര വടക്ക് നടന്ന അപകടത്തില്‍ ചികിത്സയില്‍ ആയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കബറടക്കം നടത്തി. ഭാര്യ: ഖദിജാബി. മക്കള്‍: ഇല്യാസ്, സജീറ. മരുമകൻ: മുഹമ്മദ്‌ ഹാസില്‍.

Post a Comment

Previous Post Next Post