മലപ്പുറം തിരൂരങ്ങാടി : ചെറുമുക്കിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. വേങ്ങര ചേറൂർ സ്വദേശി പനക്കൽ അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് നാഷിഹ് (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെറുമുക്ക് കുണ്ടൂർ റോഡിൽ റഹ്മത്ത് നഗറിൽ വെച്ചാണ് അപകടം. ഉമ്മയുടെ വീടായ ചെറുമുക്ക് എറപറമ്പൻ അബ്ദുറഹ്മാൻ ഹാജിയുടെ വീട്ടിലേക്ക് വന്നതായിരുന്നു. രാവിലെ അങ്ങാടിയിൽ പോയി വരുമ്പോഴാണ് അപകടം. ചേറൂർ പി പി ടി എം ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ...