വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ചു



വയനാട്   മേപ്പാടി: പെയിന്റിങ് ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മേപ്പാടി ചുള്ളിക്ക സ്വദേശി ശെല്‍വ പ്രമോദാണ് (35) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കെ.ബി റോഡിലുള്ള സ്വകാര്യ ഇരുനില കെട്ടിടത്തിന്റെ ടെറസില്‍നിന്ന് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ ബ്രഷ് ഘടിപ്പിച്ച അലുമിനിയം പൈപ്പ് തൊട്ടടുത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ തന്നെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവ്: കൃഷ്ണൻ. മാതാവ്: കാമാക്ഷി. ഭാര്യ: രമ്യ. മക്കള്‍: ത്രിലോക്, ത്രിദേവ്

Post a Comment

Previous Post Next Post