തൃശ്ശൂർ : എടത്തിരുത്തി ചൂലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൂലൂര്‍ പൊട്ടൻ സെൻ്ററിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്.
എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്ന വലപ്പാട് സ്വദേശി കൊണ്ടിയാറ ഗോപാലകൃഷ്‌ണനും, കുടുംബവും സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് കാറാണ് കത്തിയത്.
കാറിലുണ്ടായിരുന്നവര്‍ തീ കണ്ട് പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍രക്കാതെ രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് പറയുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാറിൻ്റെ മുൻഭാഗം പൂര്‍ണ്ണമായും കത്തി നശിട്ടുണ്ട്.