ഇടുക്കി : വണ്ണപ്പുറം മുണ്ടൻ മുടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. മുന്നാറിലേക്ക് പോയി മടങ്ങുകയായിരുന്ന ബസാണ് ഇറക്കത്തില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട താഴ്ചയിലേക്ക് തെന്നി നീങ്ങിയത്..
പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാധമിക നിഗമനം. കായംകുളത്ത് നിന്നും മുന്നാറില്‍ പോയി മടങ്ങി വന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.