ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു; രണ്ട് തൊഴിലാളികള്‍ക്ക് പൊള്ളല്‍



ആലപ്പുഴ: ആര്യാട് കായലില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ക്ക് തീ പിടിച്ചു. അറ്റകുറ്റപ്പണിയ്‌ക്ക് കയറ്റിയ ബോട്ടുകള്‍ക്കാണ് തീപിടിച്ചത്.

ആദ്യം കണ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടിനായിരുന്നു തീ പിടിച്ചത്. തുടര്‍ന്ന് സമീപത്തെ മറ്റൊരു ബോട്ടിലേക്കും തീ പടരുകയായിരുന്നു. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് നേരിയ തോതില്‍ പൊള്ളലേറ്റു.


ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോട് കൂടിയാണ് തീപിടിത്തമുണ്ടായത്. ആലപ്പുഴയിലെ ആര്യാട് കായലിലായിരുന്നു അപകടം. ഒരേ സമയത്ത് രണ്ട് ബോട്ടുകള്‍ക്ക് തീ പിടിക്കുകയായിരുന്നു. ഹൗസ് ബോട്ട് അറ്റകുറ്റപ്പണിയ്‌ക്കായി കയറ്റിയത് കൊണ്ട് തൊഴിലാളികള്‍ കുറവായിരുന്നു

Post a Comment

Previous Post Next Post