കിളിമാനൂരില്‍ ബൈക്കില്‍ കാറിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു



തിരുവനന്തപുരം: കിളിമാനൂരില്‍ ബൈക്കില്‍ കാറിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു.കിളിമാനൂര്‍ കാനാറ ചരുവിള പുത്തൻവീട്ടില്‍ ശിവകുമാര്‍ (44) ആണ് മരിച്ചത് .സംസ്ഥാന പാതയില്‍ കിളിമാനൂര്‍ ഇരട്ടച്ചിറ പമ്ബിനു മുന്നില്‍ തിങ്കള്‍ രാത്രി 9 നായിരുന്നു അപകടം.ശിവകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിയന്ത്രണം വിട്ട കാര്‍ വന്നിടിക്കുകയായിരുന്നു എന്നു ദൃസാക്ഷികള്‍ പറയുന്നു.

ശിവകുമാര്‍ മരം മുറിപ്പ് തൊഴിലാളിയാണ്. അപകടം നടന്ന ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അമ്ബിളി. മക്കള്‍: രോഹിണി, രേഷ്മ

Post a Comment

Previous Post Next Post