എടവണ്ണപ്പാറയില്‍ തെരുവ് നായയുടെ ആക്രമണം: നാലുപേര്‍ക്ക് പരിക്ക്



എടവണ്ണപ്പാറ: എടവണ്ണപ്പാറയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.

രാത്രി ഏഴോടെ അരീക്കോട് റോഡില്‍ ഒരു കുട്ടിയെയും നായ് ആക്രമിച്ചു. ദിവസങ്ങള്‍ക്ക് മുമ്ബ് ചാലിയപ്രം ഭാഗത്ത് കുട്ടികള്‍ക്കടക്കം കടിയേറ്റിരുന്നു. നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കടിയേറ്റവരെ പ്രാഥമിക ചികിത്സക്കുശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post