ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; എട്ട് പേര്‍ക്ക് പരിക്ക്



കോഴിക്കോട്: രാമനാട്ടുകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. ഒരു ബസ് മറ്റൊരു ബസിന്റെ പുറകില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് വേങ്ങരയിലേക്ക് പോകുന്ന ബസിനെ ഇടിക്കുകയായിരുന്നു.


അപകടത്തില്‍ യാത്രക്കാരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസുകള്‍ അമിത വേഗത്തിലായിരുന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Post a Comment

Previous Post Next Post