കണ്ണൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു



 കണ്ണൂര്‍ :  കേളകം നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് തലക്ക് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത് . കേളകം പൊയ്യമലയിലെ പാറേക്കാട്ടില്‍ റീന (45) ആണ് മരിച്ചത്. 


കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോകവേയാണ്‌ അപകടം സംഭവിച്ചത്. കേളകത്തെ ഒരു സ്വകാര്യ ബ്യൂട്ടി പാര്‍ലറില്‍ ജീവനക്കാരിയായിരുന്നു.

Post a Comment

Previous Post Next Post