ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍



കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്യാൻ കാരണം ഗാര്‍ഹിക പീഡനം മൂലമെന്ന് പരാതി.

കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്.


ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഷെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ ഉമ്മയും പെങ്ങളും യുവതിയെ മര്‍ദിച്ചിരുന്നതായി നേരത്തേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.


ഭര്‍തൃമാതാവിൻ്റെയും ഭര്‍തൃ സഹോദരിയുടെയും നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുടുംബം എടച്ചേരി പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post