പാണഞ്ചേരിയിൽ കാൽനടയാത്രക്കാരനെ ബൈക്ക് ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്



തൃശ്ശൂർ  പട്ടിക്കാട്. പാണഞ്ചേരി ദേശീയപാതയിൽ കാൽനടയാത്രക്കാരനെ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പാണഞ്ചേരി സ്വദേശി കൊട്ടേക്കാടൻ ആന്റണി, ബൈക്ക് യാത്രക്കാരൻ കൂർക്കഞ്ചേരി സ്വദേശി പണിക്കശ്ശേരി വീട്ടിൽ ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ആന്റണിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും, ആഷിക്കിനെ തൃശൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 


ഇന്ന് വൈകിട്ട് ഏഴരയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന ആന്റണിയെ തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ദേശീയപാത റിക്കവറി വിംഗ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


ചില മാസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്ത് ട്രാവലർ ഇടിച്ച് പാണഞ്ചേരി സ്വദേശിയായ കാൽനടയാത്രക്കാരൻ മരണപ്പെട്ടിരുന്നു. ദേശീയപാതയിലെ വെളിച്ചക്കുറവ് പ്രദേശത്ത് ഇത്തരം അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായി നാട്ടുകാർ പറഞ്ഞു. ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുന്ന കാൽനടയാത്രക്കാരെ ഇതുവഴി കടന്നുവരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ പെടാത്തതാണ് അപകട കാരണം. ദേശീയപാതയിൽ ലൈറ്റുകൾ സ്ഥാപിക്കാത്തതിനെതിരെ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ജീവന് സുരക്ഷ നൽകുന്നതിന് വേണ്ട നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.



Post a Comment

Previous Post Next Post