സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു



 മയ്യില്‍: സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. കരിങ്കല്‍കുഴി പാടിയിലെ വി.വി. ജിഷ്ണു (25) വാണ് മരിച്ചത്.

മയ്യില്‍ ഗോപാലൻപീടികയില്‍ ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. സ്കൂട്ടറില്‍ കാറ്ററിംഗ് സഹായത്തിനായി സുഹൃത്തിനൊപ്പം മയ്യിലില്‍ പോയി തിരിച്ച്‌ കരിങ്കല്‍കുഴിയിലേക്ക് വരുമ്ബോഴായിരുന്നു അപകടം. 


തെറിച്ചുവീണ ജിഷ്ണുവിനെ നാട്ടുകാര്‍ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലര്‍ച്ചെ മരിച്ചു. ജിഷ്ണുവിനൊപ്പം സ്കൂട്ടറില്‍ ഉണ്ടായിരുന്ന കരിങ്കല്‍കുഴിയിലെ സഞ്ജയിക്കും പരിക്കേറ്റു. ഇയാള്‍ കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ

കാറിനെ മറികടന്നു വന്ന ബൈക്ക് യാത്രികനായ മുല്ലക്കൊടിയിലെ ഉണ്ണി എന്ന യുവാവിനും അപകടത്തില്‍ നിസാര പരിക്കേറ്റിട്ടുണ്ട്. മൂന്നാഴ്ചയായി ഒരു സ്വകാര്യ ബാങ്കില്‍ താല്‍ക്കാലിക ജോലി ചെയ്തു വരികയായിരുന്നു ജിഷ്ണു. 


കരിങ്കല്‍ക്കുഴി പാടിയിലെ പുരുഷോത്തമൻ-ഉഷ ദന്പതികളുടെ മകനാണ്. സഹോദരൻ: പ്രണവ്. മയ്യില്‍ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൈലാടി പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു.


Post a Comment

Previous Post Next Post