മാക്കൂട്ടം ചുരത്തില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ പിക്കപ്പ് വാൻ കത്തിനശിച്ചു



കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ വീണ്ടും അപകടം. നിയന്ത്രണംവിട്ടു മറിഞ്ഞ പിക്കപ്പ് വാൻ കത്തിനശിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ നാലോടെയായിരുന്നു അപകടം നടന്നത്. കര്‍ണാടകയില്‍ നിന്ന് വരികയായിരുന്ന പിക്കപ്പ് വാനാണ് ചുരത്തില്‍ അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, മാക്കൂട്ടം ചുരത്തില്‍ ഒരാഴ്ചയ്ക്കിടെ ഉണ്ടാവുന്ന നാലാമത്തെ അപകടമാണിത്.

Post a Comment

Previous Post Next Post