ചങ്ങരംകുളത്ത്‌ ഗുഡ്‌സ്‌ ഓട്ടോ ഇടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു



  മലപ്പുറം   .ചങ്ങരംകുളം ചിറവല്ലൂല്‍ റോഡില്‍ ഐനിച്ചോട്‌ സ്കൂളിനടുത്ത്‌ ചൊവ്വാഴ്ച ഉച്ചക്ക്‌ ഒരു ഒണിയോടെയാണ്‌ അപകടം. ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി തലേക്കര രാജന്‍(38) ആണ്‌ മരിച്ചത്

 ചങ്ങരംകുളം ഭാഗത്തേക്ക്‌ വന്നിരുന്ന ഗുഡ്സ്‌ ഓട്ടോ എതിരെ വന്ന രാജന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ്‌ അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ രാജനെ നാട്ടുകാർ ചേര്‍ന്ന്‌ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു..

Post a Comment

Previous Post Next Post