നിയന്ത്രണംവിട്ട കാര്‍ മറ്റോരു കാറിലും ബസിലും ഇടിച്ച്‌ മറിഞ്ഞു


 കണ്ണൂർ  മട്ടന്നൂര്‍: കാര്‍ നിയന്ത്രണം വിട്ടു മറ്റോരു കാറിലും സ്വകാര്യ ബസിലും ഇടിച്ച്‌ മറിഞ്ഞു. കാര്‍ യാത്രക്കാരന് പരിക്കേറ്റു.

കഴിഞ്ഞദിവസം രാത്രി പത്തോടെ മട്ടന്നൂര്‍ - ഇരിട്ടി റോഡില്‍ പഴയ രജിസ്ട്രാര്‍ ഓഫീസിന് മുന്നിലായിരുന്നു അപകടം. 


മട്ടന്നൂര്‍ ഭാഗത്ത് നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കാര്‍ മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന മറ്റോരു കാറില്‍ ഇടിച്ച ശേഷം റോഡരികില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ ഇടിച്ച്‌ തല കീഴായി മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്നു ഏറെ നേരം മട്ടന്നൂര്‍ - ഇരിട്ടി റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. മട്ടന്നൂരില്‍ നിന്നെത്തിയ പോലീസ് മറിഞ്ഞ കാര്‍ റോഡില്‍ നിന്നും നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.

Post a Comment

Previous Post Next Post