കാറില്‍ ബസിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു



മഗളൂരു: ഉത്തര കന്നട ജില്ലയില്‍ കാറില്‍ ബസിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു. സിസ്റി താലൂക്കിലെ ബണ്ടല്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച കര്‍ണാടക ആര്‍.ടി.സി ബസ് കാറില്‍ ഇടിക്കുകയായിരുന്നു.

മംഗളൂരുവിനടുത്ത പുത്തൂര്‍ സ്വദേശികളും ഒരേ കുടുംബത്തിലെ അംഗങ്ങളുമായ രാമകൃഷ്ണ റാവു റബുറാവു(71), വിദ്യ ലക്ഷ്മി(67), പുഷ്പ മോഹൻ റാവു(62), സുഹ ഗണേഷ് റാവു(30), ഡ്രൈവര്‍ ചെന്നൈ സ്വദേശി അരവിന്ദ് (45) എന്നിവരാണ് മരിച്ചത്. 


ഹുബ്ബള്ളിയില്‍ നിന്ന് ഭട്കലിലേക്ക് പോവുകയായിരുന്ന ബസും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു. ബസ് ഡ്രൈവര്‍ക്ക് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post