പൂനെയില്‍ മെഴുകുതിരി ഫാക്ടറിയില്‍ തീ പിടിത്തം; ഏഴു മരണം



പൂനെ : മഹാരാഷ്‌ട്രയിലെ പൂനെ ജില്ലയില്‍ മെഴുകുതിരി നിര്‍മ്മാണ യൂണിറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഏഴുപേര്‍ മരിച്ചു

8 പേര്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.


പൂനയിലെ പിംബ്രി - ചിഞ്ചുവാദ് പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പിറന്നാള്‍ ആഘോഷങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന തരം തിളങ്ങുന്ന മെഴുകുതിരികള്‍ ആണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇന്നലെ ഉച്ചയ്‌ക്ക് 2 .45 ഓടെയാണ് ഫാക്ടറിയില്‍ തീപിടുത്തം ഉണ്ടായ വിവരം അഗ്നിശമനസേനയ്‌ക്ക് ലഭിച്ചത്. ഉടൻതന്നെ അവര്‍ സ്ഥലത്തെത്തി തീ അണക്കാൻ തുടങ്ങിയതായി പിംബ്രി - ചിഞ്ചുവാദ് മുൻസിപ്പല്‍ കമ്മീഷണര്‍ ശേഖര്‍ സിംഗ് അറിയിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. പരിക്കേറ്റവരെ പൂനെയിലെയും പിംബ്രി - ചിഞ്ചുവാദ് മേഖലയിലെ മറ്റ് ആശുപത്രികളിലേക്കും മാറ്റിയതായി അദ്ദേഹം പറഞ്ഞു

Post a Comment

Previous Post Next Post