വാഹനാപകടത്തില്‍ എൻജിനിയറിംഗ് വിദ്യാര്‍ഥി മരിച്ചു



ഇടുക്കി  ചെറുതോണി: ഇരുചക്രവാഹനം കാറിലിടിച്ച്‌ എൻജിനിയറിംഗ് വിദ്യാര്‍ഥി മരിച്ചു. തങ്കമണി മുള്ളൻകുഴിയില്‍ അജയകുമാറിന്‍റെ മകൻ വസിഷ്ട് ജയൻ(22) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30 ് പാണ്ടിപ്പാറയിലാണ് അപകടം. 

വസിഷ്ട് സഞ്ചരിച്ച സ്കൂട്ടി എതിരേ വന്ന മാരുതി സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വസിഷ്ടിനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തങ്കമണിക്ക് പോവുകയായിരുന്നു വസിഷ്ട്. തൊടുപുഴയ്ക്ക് പോവുകയായിരുന്ന തങ്കമണി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്.

സംസ്കാരം ഇന്നു രാവിലെ പത്തിന് തങ്കമണിയിലുള്ള പിതൃസഹോദരൻ സാബുവിന്‍റെ വീട്ടുവളപ്പില്‍. ഇടുക്കി ഗവ. എൻജിനയറിംഗ് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് വസിഷ്ട്. അമ്മ: ശശികല. സഹോദരങ്ങള്‍: ഗോകുല്‍, ഗാര്‍ഗി.

Post a Comment

Previous Post Next Post