സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു



ആലുവ:  സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് പരിക്കേറ്റു.

അമ്ബലപ്പുഴ കഞ്ഞിപ്പാടം സ്വദേശിയും ആലുവ ഇൻഡസിൻഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ ആര്‍. രാഹുലാണ് (27) മരിച്ചത്. എറണാകുളം റോഡില്‍ പെട്രോള്‍ പമ്ബിനു സമീപം തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. 


അപകടം നടന്നയുടൻ ഇരുവരെയും സമീപത്തെ കാരോത്തുകുഴി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രാഹുല്‍ മരിച്ചിരുന്നു.


സഹയാത്രികനായിരുന്ന അമ്ബലപ്പുഴ സ്വദേശിയും ഇൻഡസിൻഡ് ബാങ്ക് ജീവനക്കാരനുമായ അക്ഷയിയെ (27) കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രാഹുലിന്‍റെ മൃതദേഹം കാരോത്തുകുഴി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.


Previous Post Next Post