നിർത്തിയിട്ട ഓട്ടോയിൽ സിമന്റ് മിക്സ് ലോറി ഇടിച്ച് യുവാവ് മരണപ്പെട്ടു



മലപ്പുറം  താഴെക്കോട് വാളാംകുളത്ത് ഇന്ന് (ശനി) രാവിലെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു 

 

താഴെക്കോട് വാളാംകുളത്ത് മുസമ്മിൽ എന്ന 33 വയസുകാരൻ ആണ്   മരണപ്പെട്ടത് 

റോഡരികിൽ നിർത്തിയിട്ട ഓട്ടോ റിക്ഷയിൽ നിന്ന് എണ്ണക്കടികളും  മറ്റു പലഹാരങ്ങളും ഇറക്കി കടയിലേക്ക് കൊടുക്കുന്നതിനിടെ സിമന്റ് മിക്സ് ലോറി വന്നിടിച്ച് 

 33 വയസുകാരൻ മരണപ്പെട്ടുകയായിരുന്നു.


മേൽമുറി അധികാരിത്തൊടിയിലെ നാണകത്ത് മൂസയുടെ മകനാണ് മുസമ്മിൽ .


ഉമ്മർ നെച്ചിത്തടയന്റെ ഉടമസ്ഥതയിൽ പഴമള്ളൂരിലുള്ള ചപ്പാത്തി കമ്പനിയിൽ 5 വർഷക്കാലമായി ജോലി ചെയ്യുന്നയാളാണ് മരിച്ച മുസമ്മിൽ.

അപകടം സംഭവിക്കുമ്പോൾ ഉമ്മറും കൂടെ ഉണ്ടായിരുന്നു.

പാണമ്പി EMS ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം

പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം

പോസ്റ്റ്മോർട്ടവും നടത്തി നിയമ നടപടികൾ കഴിഞ്ഞ് വിട്ടുകിട്ടിയ ശേഷം ഇന്ന്

(9.12.23 - ശനി) കോണോംപാറ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്ക്കാരവും ശേഷം ഖബറടക്കവും നടക്കും.


ഇരുമ്പുഴിയിലെ ഫർഹാനയാണ് ഭാര്യ. 

3 വയസുള്ള ഷെഹാൻ മുഹമ്മദ് ഏക മകനാണ്.




Post a Comment

Previous Post Next Post