തിരുവല്ല ആരാമം ഹോട്ടലുടമ തൂങ്ങി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വാടകവീട്ടില്‍




തിരുവല്ല: ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല തിരുമൂലപുരം പല്ലാട്ട് വീട്ടില്‍ ഗിരീഷ് കുമാറാണ് മരിച്ചത്.


56 വയസായിരുന്നു. അഞ്ചല്‍ക്കുറ്റിയില്‍ ഇദ്ദേഹം താമസിച്ചിരുന്ന വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

അടുക്കളയില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരുവല്ല രാമൻ ചിറയില്‍ ആരാമം എന്ന ഹോട്ടല്‍

നടത്തി വരികയായിരുന്നു. വൻ തുക സാമ്ബത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്

Post a Comment

Previous Post Next Post