ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് ദാരുണാന്ത്യം



തൃശ്ശൂർ  പട്ടിക്കാട്. ചുവന്നമണ്ണിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് ദാരുണാന്ത്യം. ചുവന്നമണ്ണ് വാകയിൽ രാഘവൻ (74) ആണ് മരിച്ചത്. ഇന്ന് രാത്രി 8:30 യോടെ തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് അപകടം ഉണ്ടായത്. വിവാഹ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയതായിരുന്നു രാഘവൻ. ഊട്ടിയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു


.

Post a Comment

Previous Post Next Post