നിയന്ത്രണം വിട്ട് സ്കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു



കോഴിക്കോട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വേനപ്പാറ ചായിപ്പില്‍ സാജു (46) ആണ് മരിച്ചത്.

വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. 


മുക്കം നഗരസഭയിലെ വേനപ്പാറ അങ്ങാടിയില്‍ നിന്നും പണിയര്‍കുന്ന് ഭാഗത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് സ്കൂട്ടറില്‍ നിന്നും സാജു തോട്ടിലേക്ക് വീണു. പിന്നാലെ സ്കൂട്ടര്‍ സാജുവിന്റെ ശരീരത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. 

Post a Comment

Previous Post Next Post