ദേശീയപാതയില്‍ കണ്ടെയ്‌നറിനു പിന്നില്‍ ലോറിയിടിച്ച്‌ അപകടം



ഹരിപ്പാട് : ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്കു പിന്നില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ചുകയറി.

മാധവ ജങ്ഷനില്‍ കഴിഞ്ഞദിവസം വൈകീട്ടാണു സംഭവം. ലോറിഡ്രൈവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ടയര്‍ പഞ്ചറായതിനാലാണ് ഇവിടെ റോഡിലേക്ക് ഇറക്കി കണ്ടെയ്‌നര്‍ ലോറി നിര്‍ത്തിയിട്ടത്. കാലിത്തീറ്റ കയറ്റിവന്ന ലോറിയാണ് ഇതിനു പിന്നിലിടിച്ചത്. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

Post a Comment

Previous Post Next Post