സലാലയില്‍ വാഹനാപകടത്തിൽ പരിക്കേറ്റ്ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു



സലാല: വാഹനാപകടത്തെ തുടര്‍ന്ന് സലാലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മൂന്നിയൂര്‍ ആലിൻചുവടിലെ തട്ടാഞ്ചേരി യൂനുസ് (40) ആണ് മരിച്ചത്.

നവംബര്‍ 26ന് സലാല ടൗണില്‍ അല്‍ മഷൂറിന് സമീപം ഇദ്ദേഹത്തിന്‍റെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയിരുന്നു. അപകടത്തിന് ശേഷം പക്ഷാഘാതം ബാധിച്ച ഇദ്ദേഹം ഒരാഴ്ചയായി സുല്‍ത്താൻ ഖബൂസ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. 2007 മുതല്‍ സലാലയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. 


ഭാര്യ: സഹ്ല. മൂന്ന് മക്കളുണ്ട്. സുല്‍ത്താൻ ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

Previous Post Next Post