തളിപ്പറമ്ബ് വെള്ളാവ് ടിപ്പര്‍ ലോറി അപകടം: മരണം രണ്ടായി



തളിപ്പറമ്ബ്: വെള്ളാവ് മുച്ചിലോട്ട് കാവിന് സമീപം ടിപ്പര്‍ ലോറി മറിഞ്ഞ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പട്ടുവം മുതുകുടയിലെ നാരായണൻ-കൗസല്യ ദന്പതികളുടെ മകൻ കെ. രമേശൻ (62) ആണ് മരിച്ചത്. 


കഴിഞ്ഞ 12ന് രാവിലെയായിരുന്നു അപകടം. റോഡ് പ്രവൃത്തിക്ക് ആവശ്യമായ ജെല്ലിയുമായി പോകുകയായിരുന്ന ടിപ്പറാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി ഹോപാനസോറൻ മരിച്ചിരുന്നു. ലോറിയില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. സാരമായി പരിക്കേറ്റ ത്രിമൂര്‍ത്തി ഇപ്പോള്‍ ചികിത്സയിലാണ്. 


ഗുരുതരമായി പരിക്കേറ്റ രമേശനെ കണ്ണൂരിലെ ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. സിപിഎം മുതുകുട വടക്ക് ബ്രാഞ്ച് അംഗമാണ് മരിച്ച രമേശൻ. ഭാര്യ: ഭാനുമതി. മക്കള്‍: അമൃത, അഭിമന്യു. മരുമകൻ: നിധിൻ (വെങ്ങര).

Post a Comment

Previous Post Next Post