എറണാകുളം പറവൂര്‍: ദേശീയപാത 66ല്‍ തുരുത്തിപ്പുറത്ത് ചരക്കുലോറിയും പിക്കപ് വാനും കൂട്ടിയിടിച്ചു വാൻ ഡ്രൈവര്‍ മരിച്ചു.
മലപ്പുറം കുന്നത്തുചാല്‍ കൃഷ്ണകൃപയില്‍ വി. ദിവാകരൻ നായരുടെ മകൻ പി.സി. ഗിരിശങ്കര്‍ (ഗിരീഷ്-42) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. പേരാന്പ്രയില്നിന്ന് എറണാകുളം നെട്ടൂര്‍ ചന്തയിലേക്കു പോവുകയായിരുന്നു ചരക്കുലോറി. എറണാകുളം ചന്തയില്‍ പച്ചക്കറി കൊടുത്തശേഷം മലപ്പുറത്തേക്കു പോവുകയായിരുന്നു പിക്കപ്.
അപകടത്തെത്തുടര്‍ന്നു ഗിരിശങ്കറിനെ ആദ്യം പറവൂര്‍ താലുക്ക് ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചരക്കു ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമ്മ: പി.സി. ഇന്ദിര. സംസ്കാരം ഇന്ന്ഒന്പതിന്. ഭാര്യ: നീതുരാജ്. മക്കള്‍: അധ്വിക, അവന്തിക.