കരിമ്പ് ജ്യൂസ് മെഷീന്റെ ഉള്ളിൽ കൈ കുടുങ്ങി; മുത്താമ്പിയിൽ പതിനെട്ടുകാരന്റെ കൈക്ക് ഗുരുതര പരിക്ക്

 


കൊയിലാണ്ടി: മുത്താമ്പിയിൽ കരിമ്പ് ജ്യൂസ് മെഷീന്റെ ഉള്ളിൽ കൈ കുടുങ്ങി പതിനെട്ടുകാരന്റെ കൈ ചതഞ്ഞു. ഉത്തർപ്രദേശുകാരനായ അങ്കിതിനാണ് അപകടം പറ്റിയത്. ഇന്ന് വൈകുന്നേരം 4മണിയോടെ മുത്താമ്പി പാലത്തിന് സമീപത്താണ് സംഭവം.

കരിമ്പ് മെഷീനുള്ളിൽ ഇടുന്നതിനിടെ ഇടത് കൈ അബന്ധത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് അപകടമറിഞ്ഞ് ഓടിക്കൂടിയവർ കൊയിലാണ്ടി അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

സംഭവസ്ഥലത്തെത്തിയ സേനാംഗങ്ങൾ മെഷീൻ പാർട്‌സുകൾ അഴിട്ടുമാറ്റി യുവാവിന്റെ കൈ പുറത്തെടുത്തു. അപകടത്തിൽ അങ്കിതിന്റെ കൈപ്പത്തി പൂർണമായും ചതഞ്ഞിട്ടുണ്ട്.


Post a Comment

Previous Post Next Post