മലപ്പുറം മഞ്ചേരി: വിദ്യാര്‍ഥി കുളത്തില്‍ വീണു മരിച്ചു. പന്തല്ലൂര്‍ തെക്കുംപാട് കടമ്ബോട് പട്ടമ്മാര്ത്തൊടി രവീന്ദ്രന്റെ മകന് നിവേദ് (13) ആണ് മരിച്ചത്.
നെന്മേനി വിദ്യാജ്യോതി യുപി സ്കൂള്‍ വിദ്യാര്‍ഥിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നു മണി കഴിഞ്ഞു നിവേദിനെ കാണാനില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലു മണിയോടെ കുളത്തിനു സമീപം ചെരുപ്പ് കണ്ടത്. ഇവിടെ നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. അപസ്മാരം ബാധിച്ച് കുളത്തില്‍ വീണതാകാമെന്നു സംശയിക്കുന്നു. മാതാവ്: പരേതയായ ഷൈനി. സഹോദരി: നിഖിത