ഭര്‍ത്താവിനും മക്കള്‍ക്കും മുന്നില്‍ കാറിടിച്ച സ്ത്രീ മരിച്ചു



കോഴിക്കോട് കൊയിലാണ്ടി: ഭര്‍ത്താവിനും മക്കള്‍ക്കും മുന്നില്‍വെച്ച്‌ കാറിടിച്ച കൊയിലാണ്ടി സ്വദേശിനി മരിച്ചു.

കോഴിക്കോട് ബീച്ച്‌ ആശുപത്രി കോമ്ബൗണ്ടില്‍ കാറിടിച്ച്‌ ഗുരുതര പരിക്കേറ്റ ചെറിയ മങ്ങാട് സ്വദേശി തെക്കേത്തല പറമ്ബില്‍ ഷീനയാണ് (48) മരിച്ചത്.

ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടം. ഒരാഴ്ചയായി ഭര്‍ത്താവ് ശിവനെ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഷീന കൂട്ടിരിപ്പിലായിരുന്നു. ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്കു മടങ്ങാൻ വേണ്ടി മകന്റെ വണ്ടിയിലേക്ക് സാധനങ്ങള്‍ എടുത്തുവെക്കുന്നതിനിടെ പാര്‍ക്ക് ചെയ്തിടത്തുനിന്ന് മുന്നോട്ടെത്തിയ കാര്‍ ഷീനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.


മക്കള്‍: ആകാശ്, അരുണ്‍, ദൃശ്യ. സഹോദരങ്ങള്‍: അമ്ബിളി പ്രേംജിത്ത്, ഷിനോജ്.

Post a Comment

Previous Post Next Post