കുന്നംകുളത്ത് ലോറി മറിഞ്ഞ് അപകടം



 തൃശ്ശൂർ കുന്നംകുളം: ചരക്കുലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം. നിയന്ത്രണം വിട്ട് ലോറി റോഡില്‍ മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.

ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം - തൃശൂര്‍ റോഡില്‍ ബദനി സ്കൂളിന് സമീപം ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം.


പൊള്ളാച്ചിയില്‍ നിന്നും പച്ചക്കറി കയറ്റി വരികയായിരുന്നു തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി. കേച്ചേരിയില്‍ പച്ചക്കറി ഇറക്കുന്നതിനായി പോവുകയായിരുന്നു. എതിര്‍ശയില്‍ വന്നിരുന്ന കാറുമായി ഇടിക്കുകയും നിയന്ത്രണം വിട്ട് മറിയുകയും ആയിരുന്നു. ലോറിയുടെ പിറകുവശത്തെ ചക്രങ്ങളുടെ ആക്സില്‍ ഉള്‍പ്പെടെ ഊരിത്തെറിച്ചു.

 പച്ചക്കറികളും ലോറിയുടെ ഓയിലും മറ്റും റോഡില്‍ പരന്ന അപകടാവസ്ഥയുണ്ടായി. കുന്നംകുളം ഫയര്‍ഫോഴ്സ്, പോലീസ് എന്നിവര്‍ സ്ഥലത്തെത്തിയാണ് അപകടസ്ഥിതികള്‍ പരിഹരിച്ചത്. കാര്‍ യാത്രക്കാരുടെ പരിക്കുകള്‍ സാരമുള്ളതല്ല.


Post a Comment

Previous Post Next Post