താനാളൂർ പുത്തൻതെരുവിൽ അഞ്ചുവാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ച് അപകടം :ബൈക്ക് യാത്രികന് ഗുരുതരപരിക്ക്



മലപ്പുറം താനാളൂർ: താനാളൂർ പുത്തൻതെരുവിൽ വാഹനങ്ങളുടെ കൂട്ടിയിടിയിൽ അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾക്ക് സാരമായ പരിക്കുകളുണ്ട്. ഇന്നലെ വെള്ളി വൈകുന്നേരം 7:45 നാണ് അപകടം. പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരികയായിരുന്ന എറ്റിയോസ് കാർ ദേവധാർ മേൽപ്പാലം ഇറങ്ങി വരുന്നതിനിടെ എതിരെ വന്ന ബി.എം.ഡബ്ല്യു ബൈക്കിൽ ഇടിച്ചതോടെയാണ് അപകട പരമ്പരക്ക് തുടക്കമായത്. ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ എതിരെ വന്ന മറ്റൊരു കാർ, സ്കൂട്ടർ എന്നിവയിലും റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ ബൈക്ക് യാത്രികനായ വള്ളിക്കുന്ന് സ്വദേശിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ ബബിതിനെ കൈക്കും കാലിനും സാരമായ പരിക്കുകളോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു വാഹനങ്ങളിലെ യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല.

അഞ്ചുവാഹനങ്ങൾ ഒരേസമയം ഒന്നിച്ച് കൂട്ടിയിടിച്ചിട്ടും കൂടുതൽ പേർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ട് വലിയ അനുഗ്രഹമായി മാറി.


Post a Comment

Previous Post Next Post