വടകര ആശ ഹോസ്പിറ്റലിന്റെ സമീപം ബൈക്ക് അപകടം ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  



 കോഴിക്കോട്   വടകര: ദേശീയ പാതയില്‍ ആശ ഹോസ്പിറ്റലിനു സമീപം കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മൂരാട് കോട്ടക്കുന്നുമ്മല്‍

ബാലകൃഷ്ണന്റെ മകന്‍ ബബിലേഷ് (42)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.45 ഓടെയാണ് അപകടം. ചോമ്പാലില്‍ നിന്നു മൂരാട്ടെ വീട്ടിലേക്ക് പോകുകയായിരുന്നു ബബിലേഷ്. വടകര ഭാഗത്തു നിന്നു തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ബബിലേഷിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.



Post a Comment

Previous Post Next Post