റോഡ് മുറിച്ച് കടക്കവേ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു



തോപ്പുംപ്പടി ബി ഒ ടി പാലത്തിന് സമീപം റോഡ് മുറിച്ച് കടക്കവേ ഫോർട്ടു കൊച്ചി പട്ടാളം മെക്കൻസി ഗാർഡൻ ഹാരിസ് മൻസിലിൽ മുഹമ്മദ് ഹാരിസ് ബാബ് ജാന്റെ ഭാര്യ സാജിത ഹാരിസ് ( 44 വയസ്സ് ) മരണപ്പെട്ടു .

അപകടം നടന്നയുടനെ കരുവേലിപ്പടി ഗവ: ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കബറടക്കം 15/12/2023 ( വെള്ളിയാഴ്ച്ച ) വൈകീട്ട് 3 :30 ന് കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

പിതാവ് : പരേതനായ അലിയാർ.

 മാതാവ് : നസീമ അലിയാർ.

മക്കൾ : അക്യൂത്ത പർവീൻ ഹാരിസ്, അമാനുള്ള ഹാരിസ്.

Post a Comment

Previous Post Next Post